Monday, May 9, 2022

Storytelling


 #വിൽക്കപ്പട്ടുപ്പോയ_വിശപ്പ്


സൂര്യൻ തന്നെ പ്രാപ്തിയെല്ലാം തെളിയിച്ച് നിൽക്കുന്ന നേരം … !               

       അവൾ ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു.

    അമ്മേ..!


ആകെ വല്ലാത്ത ഒരു മട്ട് , ആഹാരം കഴിച്ച ഭാവമില്ല, മുഖം വാടി ചുണ്ടുകൾ ഉണങ്ങി വലിഞ്ഞ്;

        ക്ഷീണിച്ച അവസ്ഥ,


   അവൾക്ക് നല്ല വിശപ്പുണ്ട്.


    എല്ലാ ക്രമങ്ങൾക്കും ശേഷം;

"ദൈവമേ... വിശക്കുന്നു എങ്ങും വീണ് പോകരുതേ...."

           എന്ന പ്രാർത്ഥനയോടെ ഭക്ഷണം കഴിക്കാൻ ഒരിടം തേടി അവൾ ഇറങ്ങി.

അങ്ങനെ അവളുടെ കണ്ണുകൾ കണ്ടെത്തി,

" ഭക്ഷണശാല….!"

ആ പടവുകൾ അവൾ കയറി ഒരു ഒഴിഞ്ഞ മേശയിൽ പോയി ഇരുന്നു.

     ഒരു ചെറുപ്പക്കാരൻ കൈയ്യിൽ ഒരു തുണ്ടു പേപ്പറുമായി അവളുടെ അടുക്കെ എത്തി.

   " എന്തുണ്ട് കഴിക്കാൻ ...? അവൾ ചോദിച്ച .

" ഉച്ചനേരമായതുകൊണ്ട് ഈണ് റെഡിയാണ്..." 

ഉം,

ഭക്ഷണം കാത്തിരിക്കുന്ന ഇടവേളയിൽ അവളുടെ കണ്ണുകൾ അവിടെ ഇരിക്കുന്ന ടി.വി. ലേക്ക് എത്തി,

ഏതു സിനിമയാണെന്ന് നിശ്ചയം ഇല്ല.

               ഒരു പതിനെട്ടുക്കാരന്റെ കഴിപ്പിനെ പരിഹസക്കുന്ന പോലീസുകാരനോട് ,

  പ്രതി - "സാറെ ഈ പ്രായത്തിൽ നല്ല വിശപ്പാണ് "

അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾ അത് ആരും കാണാതെ തുടച്ചു.


അതിനിടെയിൽ അവർക്കുള്ള ആഹാരം എത്തി.

കഴിപ്പിന് ശേഷം കൈകഴുകി കാശ് നൽകാൻ അവൾ നോക്കി.

ആകെ ഒരു പെട്ടി മാത്രം മാത്രം...!

        അരികെ നിന്ന പയ്യനോട് അവൾ ചോദിച്ചു.

എന്താ ഇങ്ങനെ..?

   "ആർക്ക് വേണമെങ്കിലും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം,

ഉള്ളത് ഇട്ടാൽ മതി" പയ്യൻ മറുപടി പറഞ്ഞു.

അവൾ പണം ആ പെട്ടിയിൽ ഇട്ടു.


ആ പടവുകൾ ഇറങ്ങുമ്പോൾ കണ്ണീരോടെ അവൾ ഓർത്തു.

      "എനിക്ക് വിശക്കുന്നു '' എന്ന ചോദ്യത്തിന്

അപരിചിതനായ ആ മനുഷ്യൻ പറഞ്ഞത് - " നിന്റെ ശരീരം എനിക്ക് തന്നാൽ ഞാൻ നിന്റെ വിശപ്പ് മാറ്റി തരാം"

            ആ മനുഷ്യൻ അവളെ അമർന്നപ്പോൾ അവളുടെ വിശപ്പിനായി എല്ലാം അവൾ വിട്ടുകൊടുത്തു...!

       കണ്ണീരോടെ അവൾ അവളുടെ മടിക്കുത്തിൽ നിന്ന് പണം എല്ലാം എടുത്ത് തിരികെ പടവുകൾ കയറി

      ആ പെട്ടിയിൽ ഇട്ടു.


"ഇനി ആരും വിശപ്പിനായി തന്റെ ശരിരം വിൽക്കരുതെന്ന പ്രാർത്ഥനയോടെ ...."


അനിഷ് റ്റി. തോമസ്

(2020)

No comments:

Post a Comment

 #എൻ_ആത്മാവിൻ_താക്കോൽ.                         അനീഷ് റ്റി. തോമസ് അന്ന് ദൈവം എൻ ആത്മാവെ ശരീരമാം ഉപകരണത്തിൽ ആക്കി ഉറപ്പുള്ള താഴീനാൽ പൂട്ടി താക...