Monday, May 9, 2022

 #എൻ_ആത്മാവിൻ_താക്കോൽ.

                        അനീഷ് റ്റി. തോമസ്


അന്ന് ദൈവം എൻ ആത്മാവെ

ശരീരമാം ഉപകരണത്തിൽ ആക്കി

ഉറപ്പുള്ള താഴീനാൽ പൂട്ടി

താക്കോലുമായി കടന്നുപോയി.

ഇതിനെല്ലാം സാക്ഷ്യയായ 

എന്റെ കൂട്ടർ വിളിച്ചു പറഞ്ഞു,

"എന്റെ ജനനം"


പലപ്പോഴും ആ പൂട്ട് തകർത്ത് 

കടന്നുകളയാൻ ശ്രമിച്ചു ഞാൻ;

കടന്നുകളയാൻ ശ്രമിച്ച എന്റെ 

കൂട്ടരെ ഓർത്തു ഞാൻ അന്നേരം,

താഴീൻ യഥാർത്ഥ പൂട്ടിനായി 

കാത്തുനിന്നു ഞാൻ.

ഇതിനെല്ലാം സാക്ഷ്യയായ 

എന്റെ കൂട്ടർ വിളിച്ചു പറഞ്ഞു,

"എന്റെ ജീവിതം"


ഒരുനാൾ ദൈവം ശരിയാം

താക്കോലിനാൽ,

ശരീരമാം ഉപകരണത്തിൽ നിന്ന്

എൻ ആത്മാവേ കൂട്ടികൊണ്ടു പോയി.

ഇതിനെല്ലാം സാക്ഷ്യയായ 

എന്റെ കൂട്ടർ വിളിച്ചു പറഞ്ഞു,

"എന്റെ മരണം"

               (2019)

No comments:

Post a Comment

 #എൻ_ആത്മാവിൻ_താക്കോൽ.                         അനീഷ് റ്റി. തോമസ് അന്ന് ദൈവം എൻ ആത്മാവെ ശരീരമാം ഉപകരണത്തിൽ ആക്കി ഉറപ്പുള്ള താഴീനാൽ പൂട്ടി താക...